Around us

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ ഗൂഢാലോചന നടത്തി; മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടലിന് കാരണം സംസ്ഥാന സർക്കാരിന്റെ തെറ്റായ നയമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ ഗൂഢാലോചന നടത്തിയതായി മന്ത്രി പി രാജീവ്. ഇതിന്റെ വിവരങ്ങളാണ് ന്യൂസ്മിനുട്ട് പുറത്തുകൊണ്ടുവന്നത്. കേരള സർക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയിൽ പ്രതികരിക്കാൻ പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആധികാരികല്ലാത്ത വിവരങ്ങൾ നൽകി കേരളവിരുദ്ധ ലേഖനങ്ങൾ എഴുതാനും ഇവരോട് ആവശ്യപ്പെട്ട വിവരങ്ങളും റിപോർട്ടിലുണ്ട്. ആരും ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് മന്ത്രി ഭൂപേന്ദ്ർ യാദവ് തന്നെ നുണ പ്രസ്താവനയുമായി ഇറങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ഉരുൾപ്പൊട്ടൽ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകൾ സഹിതം മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവർത്തനം. മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പുറകിലുണ്ട്. മനുഷ്യ ഇടപ്പെടലുകൾ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുൾപ്പൊട്ടൽ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടെന്നാണ് ദ ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്തത്. കാലാവസ്ഥാ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് വിദഗ്ധരോട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി നിര്‍ദേശം നല്‍കിയതായും ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ എഴുതിയത്

ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ് ന്യൂസ്മിനുട്ട് പുറത്തുകൊണ്ടുവന്നത്. കേരള സർക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയിൽ പ്രതികരിക്കാൻ പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആധികാരികല്ലാത്ത വിവരങ്ങൾ നൽകി കേരളവിരുദ്ധ ലേഖനങ്ങൾ എഴുതാനും ഇവരോട് ആവശ്യപ്പെട്ട വിവരങ്ങളും റിപോർട്ടിലുണ്ട്- ആരും ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് മന്ത്രി ഭൂപേന്ദ്ർ യാദവ് തന്നെ നുണ പ്രസ്താവനയുമായി ഇറങ്ങിയത്.

ഉരുൾപ്പൊട്ടൽ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകൾ സഹിതം മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവർത്തനം. മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പുറകിലുണ്ട്.

മനുഷ്യ ഇടപ്പെടലുകൾ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുൾപ്പൊട്ടൽ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയും

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT