Around us

രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വിടി ബല്‍റാമും; തെരഞ്ഞെടുത്തത് സര്‍വ്വേയിലൂടെ

രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചത് തൃത്താല എംഎല്‍എ വിടി ബല്‍റാം. ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റ് നടത്തിയ സര്‍വ്വേയിലൂടെയാണ് മികച്ച എംഎല്‍എമാരെ കണ്ടെത്തിയത്. 50 വിഭാഗങ്ങളിലായാണ് എംഎല്‍എമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ബാസിഗര്‍ വിഭാഗത്തിലാണ് ബല്‍റാമിനെ തെരഞ്ഞെടുത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനപ്രീതി, പ്രവര്‍ത്തന ശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടല്‍, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാല്‍പര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകള്‍, എംഎല്‍എ ഫണ്ടിന്റെ ഉപയോഗം, നിയമസഭയിലെ സാന്നിധ്യം, ചര്‍ച്ച തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു എംഎല്‍എമാരെ തെരഞ്ഞെടുത്തത്. മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

3958 എംഎല്‍എമാരില്‍ നിന്നാണ് 50 പേരെ തെരഞ്ഞെടുത്തത്. രാജ്യത്തുടനീളം ഇതിനായുള്ള സര്‍വ്വേ നടത്തിയിരുന്നു. 150 എംഎല്‍എമാരെ അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയും, തുടര്‍ന്ന് നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗങ്ങളിലേക്കും മികച്ച എംഎല്‍എമാരെ തെരഞ്ഞെടുക്കുകയുമായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT