Around us

'ലോക്കര്‍ ഭാര്യയുടെ പേരില്‍, താക്കോല്‍ കാണാനില്ല'; പരിശോധനയ്‌ക്കെത്തിയ വിജിലന്‍സിനോട് വിഎസ് ശിവകുമാര്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ കഴിയാതെ വിജിലന്‍സ്. ഭാര്യയുടെ പേരിലുള്ള ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്ന് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരോട് വി എസ് ശിവകുമാര്‍ മറുപടി നല്‍കി. വി എസ് ശിവകുമാറിന്റെ വീട്ടിലടക്കം ഏഴിടങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരിശോധന 14 മണിക്കൂര്‍ നീണ്ടു നിന്നു. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയെന്നാണ് സൂചന. പരിശോധന സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വി എസ് ശിവകുമാറിനെതിരായ കേസ്. ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍എസ് ഹരികുമാര്‍, എംഎസ് രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. ബിനാമി പേരുകളില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT