വി എസ് അച്യുതാനന്ദന്‍ 
Around us

‘പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകും?’; നെടുങ്കണ്ടം, ആന്തൂര്‍ വിഷയങ്ങളില്‍ സര്‍ക്കാരിന് വിഎസിന്റെ വിമര്‍ശനം  

THE CUE

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍. പൊലീസ് സേനയേക്കുറിച്ച് അടുത്തകാലത്തുണ്ടായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് വി എസ് നിയമസഭയില്‍ പറഞ്ഞു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് വി എസിന്റെ പ്രതികരണം.

ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണം.
വി എസ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പൊലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കമ്മീഷണറേറ്റുകള്‍ രൂപീകരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയേയും വി എസ് വിമര്‍ശിച്ചു. ഉദ്യോഗസ്ഥ വീഴ്ച്ചകളില്‍ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ക്ക് വിട്ടുനില്‍ക്കാനാകില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT