Around us

‘സ്ഥിരം പ്രശ്‌നക്കാരന്‍’; അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, കൂടുതല്‍ തെളിവുകള്‍ 

THE CUE

തിരുവനന്തപുരം വിഴിഞ്ഞത്ത് തിരിച്ചറിയല്‍ രേഖ ചോദിച്ച് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുക്കോല സ്വദേശി സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇതിന് മുമ്പും പലരെയും മര്‍ദ്ദിച്ചതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അക്രമണത്തിനിരയായ യുവാവില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. അതിഥി തൊഴിലാളിയെ മര്‍ദ്ധിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ലെന്ന് പരാതിയുണ്ട്. പിന്നാലെ വിഷയം വാര്‍ത്തായാവുകയും വിവാദമാവുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്നാണ് ഇയാളെ ഓട്ടോ സ്റ്റാന്‍ഡിലെത്തി കസ്റ്റഡിയിലെടുത്തത്.

ജാര്‍ഖണ്ഡ് സ്വദേശിയായ ഗൗതം മണ്ഡലിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടോ ഡ്രൈവറായ സുരേഷ് ഇയാളെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. ശനിയാഴ്ച വൈകിട്ട് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നതിനായി മുക്കോലയിലെ കടയില്‍ എത്തിയതാണ് ഗൗതം. സുരേഷ് അശ്രദ്ധമായി തന്റെ ഓട്ടോ പിന്നിലേക്കെടുത്തപ്പോള്‍ ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതോടെയാണ്, സുരേഷ് തിരിച്ചറിയല്‍ രേഖ ചോദിച്ച് ഗൗതമിനെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

സ്വന്തം ഐഡി കാര്‍ഡ് പുറത്തെടുത്ത്, താന്‍ മുക്കോലക്കാരനാണെന്നും നീയൊക്കെ എവിടെ നിന്ന് വന്നെന്ന് അറിയണം, നിന്റെ ആധാര്‍ കാണിക്കടാ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ പിടിച്ചുവാങ്ങിയ സുരേഷ്, നീയിത് നാളെ പൊലീസ് സ്റ്റേഷനില്‍ വന്ന് വാങ്ങിയാല്‍ മതിയെന്നും പറഞ്ഞിരുന്നു. പിന്നീട് മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു നല്‍കിയത്. പിടിയിലായ സുരേഷ് ഒരു മൊബൈല്‍ കട ഉടമയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

SCROLL FOR NEXT