Around us

വിധി സ്ത്രീപക്ഷ സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് പി. രാജീവ്; പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമെന്ന് എ.എ റഹീം

വിസ്മയ കേസിലെ വിധി സ്ത്രീപക്ഷ സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കായുള്ള അംഗീകാരമായി കാണുന്നുവെന്ന് മന്ത്രി പി. രാജീവ്. സ്ത്രീപക്ഷ കേരളം സാധ്യമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് വിസ്മയ കേസിലെ വിധി. ഇത്തരമൊരു വിധി വരുമ്പോള്‍ പോലും വിസ്മയയുടെ മാതാപിതാക്കളുടെ നഷ്ടം നികത്തപ്പെടുന്നില്ല എന്ന ബോധ്യമുണ്ട്.

എങ്കിലും അവരുടെ ഈ പോരാട്ടം മലയാളികള്‍ക്കാകെ സ്ത്രീധനത്തിനെതിരായ കണ്ണിയില്‍ കൈകോര്‍ക്കാന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വിസ്മയ കേസിലെ വിധി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് എ.എ റഹീം പറഞ്ഞു. നിയമ നടപടികള്‍ക്ക് പുറമേ സാമൂഹിക അവബോധവും ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവര്‍ത്തിച്ചു നമ്മള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തണമെന്നും എ.എ റഹീം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT