Around us

വിജയ് ബാബു ദുബായില്‍ വെച്ച് സുഹൃത്ത് വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് നടി

വിജയ് ബാബു ദുബായില്‍ വെച്ച് സുഹൃത്ത് വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഇരയാക്കപ്പെട്ട നടി. മാതൃഭൂമി ഡോട്ട് കോമില്‍ നിലീന അത്തോളിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

പൈസ വാഗ്ദാനം ചെയ്ത കാര്യം പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. പൈസ ഓഫര്‍ ചെയ്ത് ഒരുപാട് സാക്ഷികളെ വിജയ് ബാബു സ്വന്തം ഭാഗത്താക്കുന്നുണ്ടെന്നും നടി.

'' ഒരു അതിജീവിതയുടെ പേര് വെളിപ്പടുത്തിയിട്ട് പോലും അയാളുടെ കൂടെ നിന്ന് എനിക്കെതിരെ സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും എനിക്ക് തന്ന പോലെ കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളു,'' എന്നു നടി പറയുന്നു.

എന്താണ് റേപ്പ്, എതെല്ലാമാണ് റേപ്പ് എന്ന് ഇര തന്നെ പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണെന്നും നടി.

''അടിവയറ്റില്‍ ചവിട്ടുക, ഒച്ചയിടുക, ലൈംഗികതയ്ക്കായി നിര്‍ബന്ധിക്കുക, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിക്കുക എന്ന അവസ്ഥയുണ്ടായി തുടര്‍ന്ന് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തനിക്കതില്‍ നിന്ന് പുറത്ത് കടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഭീഷണിയുണ്ടായത്,'' നടി പറഞ്ഞു.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT