Around us

ബലാത്സംഗ പരാതിക്ക് പിന്നില്‍ കൊച്ചിയിലെ സിനിമാ സംഘത്തിന്റെ ഗൂഢാലോചന, മുഖ്യമന്ത്രിക്ക് വിജയ് ബാബുവിന്റെ അമ്മയുടെ കത്ത്

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. ബലാത്സംഗ പരാതിക്ക് പിന്നില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ആരോപിച്ചു.

പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മായ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നല്‍കി. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയതെന്നും മായ ആരോപിച്ചു.

തന്റെ അന്വേഷണത്തിലും വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും പരാതി വ്യാജമാണെന്ന് വിശ്വാസയോഗ്യമായ അറിവ് ലഭിച്ചിട്ടുണ്ടെന്നും മായ പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്റര്‍പോള്‍ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT