Around us

കെഎം ഷാജി പണം തട്ടിയെന്ന് മുന്‍ ലീഗ് നേതാവ്, ആരോപണം നിഷേധിച്ച് സ്‌കൂള്‍ മാനേജര്‍

THE CUE

അഴീക്കോട് എംഎല്‍എ കെഎം ഷാജി പണം തട്ടിയെന്ന് മുന്‍ ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ. മുസ്ലീം ലീഗിന് ഓഫീസ് പണിയാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും, ഈ തുകയാണ് കെഎം ഷാജി തട്ടിയെടുത്തതെന്നും നൗഷാദ് ആരോപിച്ചു. സംഭവത്തില്‍ മുസ്ലീ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിയിരുന്നു. പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കെഎം ഷാജിക്കെതിരായ അഴിമതി ആരോപണം തെളിയുകയും ചെയ്തിരുന്നു. പരാതി നല്‍കിയ തനിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായെന്നും നൗഷാദ് പൂതപ്പാറ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം കെഎം ഷാജിക്ക് പണം നല്‍കിയിട്ടില്ലെന്നാണ് അഴീക്കോട് സ്‌കൂള്‍ മാനേജര്‍ പിവി പത്മനാഭന്‍ പ്രതികരിച്ചത്. വിജിലന്‍സ് സംഘം 2017ല്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മനസിലാക്കി പിന്നീട് തുടര്‍നടപടി ഉണ്ടായില്ലെന്നും പത്മനാഭന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജിലന്‍സ് അന്വേഷണം പിണറായി സര്‍ക്കാരിന്റെ പകപോക്കലാണെന്നായിരുന്നു കെഎം ഷാജി പ്രതികരിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 13നാണ് കെഎം ഷാജിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കിയത്. 16ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

SCROLL FOR NEXT