Around us

എന്തൊരു പ്രഹസനമാണ് പൊലീസേ ഇത്; നികേഷ് കുമാറിനെതിരായ കേസില്‍ വിധു വിന്‍സന്റ്

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തുവെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്ററും മാനേജിങ്ങ് ഡയറക്ടറുമായ നികേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തത്തില്‍ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സന്റ്.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത്. അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്കുക, വിധു വിന്‍സന്റ് പറഞ്ഞു

വിധു വിന്‍സന്റിന്റെ വാക്കുകള്‍

ഉളുപ്പുണ്ടോ സാര്‍ ലേശം ഉളുപ്പ് ?

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു. ഇപ്പുറത്ത് ആ ആരോപണത്തിന്റെ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് തകൃതിയായിഅന്വേഷണം നടത്തുന്നു.

ഇതെന്താ പോലീസെ , ഈ തമാശക്കളി നടത്താന്‍ ഇത് ഉത്തര്‍പ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലല്ലോ കേരളമല്ലേ ... മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത്.

അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ് മാറ്റിവച്ചേക്കുക. അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കയാണ്..

എന്തൊരു പ്രഹസനമാണ് കേരള പോലീസേ ഇത്?

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT