Around us

കേരളത്തില്‍ ലവ് ജിഹാദുണ്ട്, കുടുംബത്തോടെയുള്ള മതപരിവര്‍ത്തനം നടക്കുന്നുണ്ട്: വെള്ളാപ്പള്ളി നടേശന്‍

വസ്തുതാപരമായി കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

തൃക്കാക്കരയില്‍ നടക്കുന്നത് ത്രികോണ മത്സരമാണെന്നും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ക്ക് ജയിക്കാം എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുന്നുണ്ട്. കുടുംബത്തോടെയെന്ന് മതപരിവര്‍ത്തനം നടത്തുന്നത്. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടത്തി ഒറ്റമതം മാത്രം ആക്കിയ സാഹചര്യം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തൃക്കാക്കരയില്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ വിളങ്ങിയും തിളങ്ങിയും നില്‍ക്കുന്നത് സഭയാണ്. എന്നാല്‍ വരുംദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ താരങ്ങളാകാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ തങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT