Around us

കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്ക് നേരെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം; ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിച്ചു 

THE CUE

കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറി തടഞ്ഞ് ലോഡ് നശിപ്പിച്ചത് ബിജെപി നേതാവിന്റെ നോതൃത്വത്തിലെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചായിരുന്നു മൈസൂരുവില്‍ നിന്ന് വന്ന ലോറിക്ക് നേരെ ആക്രമണമുണ്ടായത്. ബിജെപി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബന്തടുക്ക മാണിമൂലയ്ക്ക് സമീപമെത്തിയപ്പോള്‍ ലോറി തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പച്ചക്കറി വണ്ടി തടഞ്ഞ സംഭവംനാട്ടുകാര്‍ കാസര്‍കോട് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലും കര്‍ണാടകയിലും കുടുങ്ങിക്കിടന്ന ലോറികള്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ എറണാകുളത്തും എത്തി. കര്‍ണാടക അതിര്‍ത്തികളില്‍ കര്‍ശന പരിശോധന തുടരുകയാണ്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT