Around us

‘രാജ്യത്തെയും ജനങ്ങളെയും സേവിക്കും’; വീരപ്പന്റെ മകള്‍ ബിജെപിയില്‍ 

THE CUE

കുപ്രസിദ്ധ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപി അംഗത്വം സ്വീകരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ബിജെപി നേതാവ് മുരളീധര്‍ റാവുവില്‍ നിന്നാണ് വിദ്യാറാണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അഭിഭാഷകയായ വിദ്യാറാണി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയുമാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാനാണ് ബിജെപിയില്‍ ചേരുന്നതെന്ന് വിദ്യാറാണി പറഞ്ഞു. തന്റെ അച്ഛന്റെ ആഗ്രഹം ജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യുക എന്നതായിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും വിദ്യാറാണി പറഞ്ഞു.

വീരപ്പന്റെ ഇളയകമള്‍ നേരത്തെ വിസികെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വിജയലക്ഷ്മി നിഷേധിച്ചു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെണ്ണഗരം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT