Around us

വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യം; പരിഹസിച്ച് വി.ഡി. സതീശന്‍

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ജോസഫിന് എതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ഇ.പി. ജയരാജന്റെ ആരോപണത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ വി.ഡി. സതീശന്‍ ആണെന്നായിരുന്നു ജയരാജന്റെ ആരോപണം. വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യമാണെന്നും സതീശന്‍ പരിഹസിച്ചു.

അതേസമയം ക്രൈം നന്ദകുമാറുമായി ഒരു ബന്ധവുമില്ല. മാധ്യമ പ്രവര്‍ത്തകന്‍ എന്ന പരിചയം മാത്രമേ ഉള്ളു എന്നും സതീശന്‍ പറഞ്ഞു.

ലോക കേരള സഭയില്‍ അനിത പുല്ലയിലിന് നുഴഞ്ഞ് കയറാനാകില്ല. ഡെലഗേറ്റ് പോലും അല്ലാത്ത അവര്‍ എങ്ങനെ എത്തി എന്നത് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇനിയുള്ള ഭരണത്തില്‍ അവതാരം ഉണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇപ്പോള്‍ ഷാജ് കിരണും ഉള്‍പ്പെടെ ദശാവതാരം ആയി.ഇനിയും പല അവതാരങ്ങള്‍ പുറത്തു വരാന്‍ ഉണ്ട്. പ്രതിപക്ഷ നേതാക്കളെ കൊല്ലുമെന്ന് ഭരണകക്ഷി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഇതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ല.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT