Around us

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ട്, രാജിവെച്ച് ആര്‍.എസ്.എസില്‍ ചേരുന്നതാണ് നല്ലതെന്ന് വി.ഡി. സതീശന്‍

രാജ്യത്തെ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന മന്ത്രിയുടെ പ്രഖ്യാപനം ആര്‍.എസ്.എസിന്റെ അഭിപ്രായത്തിന് സമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രി ഉയര്‍ത്തുന്നത് ആര്‍.എസ്.എസിന്റെ ആശയങ്ങളാണ്. അദ്ദേഹം രാജിവെച്ച് ആര്‍.എസ്.എസില്‍ ചേരുന്നതാണ് നല്ലതെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

സജി ചെറിയാന്‍ ഉച്ചരിച്ച വാചകങ്ങള്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ് ആശയങ്ങള്‍ പഠിച്ച് വരികയാണ് മന്ത്രി. സംസ്ഥാന മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും സജി ചെറിയാന് ആര്‍.എസ്.എസിന്റെ സഹായത്തോടെ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കും. ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നതിനേക്കാള്‍ ആര്‍ജവത്തോടെയാണ് അവരുടെ ആശയങ്ങള്‍ സജി ചെറിയാന്‍ പറയുന്നത്. എങ്ങനെയാണ് ഇത്രയും നീചമായ വാക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക?

മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും അഭിപ്രായം ഇതുതന്നെയാണെങ്കില്‍ സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിര്‍ത്തുക. മറിച്ചാണെങ്കില്‍ മന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെടുക. അല്ലെങ്കില്‍ മന്ത്രിയെ പുറത്താക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്. ഭരണഘടനാ നിന്ദ നടത്തിയ മന്ത്രി രാജിവെക്കണമെന്ന് പൊതുജനങ്ങളും ഭരണഘടനാ വിരുദ്ധരും അഭിഭാഷകരും അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ചവരോട് സഹതാപം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

SCROLL FOR NEXT