Around us

പ്രതിപക്ഷത്തെ വി.ഡി സതീശന്‍ നയിക്കും, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു . പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകും . ‌‌സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന നിലപാടിൽ രാഹുൽ ഗാന്ധിയും ഉറച്ച് നിന്നു. മുസ്ലിം ലീഗും പിന്തുണ അറിയിച്ചു.

എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുന്ന ഉമ്മൻചാണ്ടിയെയും, രമേശ് ചെന്നിത്തലയെനേരിട്ട് കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണണെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

ഇന്നലെയാണ് യുവ നേതാക്കള്‍ രാഹുലുമായി സംസാരിച്ചത് . ഈ നിലയില്‍ തന്നെ പ്രതിപക്ഷം മുന്നോട്ട് പോവുകയാണെങ്കില്‍ വരാനിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് പരാജയപ്പെടുമെന്ന് യുവനേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT