Around us

ഭരണം നിലനിര്‍ത്താന്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് വി.ഡി സതീശന്‍; പി.രാജീവ് വടി കൊടുത്ത് അടിവാങ്ങരുത്

കൊച്ചി കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ സി.പി.ഐ.എം ബി.ജെ.പിക്ക് വോട്ട് മറിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി യു.ഡി.എഫ് കൂട്ടുകെട്ടെന്ന മന്ത്രി പി.രാജീവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ 278 വോട്ടിന് പരാജയപ്പെട്ട സീറ്റില്‍ കോണ്‍ഗ്രസ് ഇത്തവണ തോറ്റത് 75 വോട്ടിനാണ്. ഇവിടെ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പരസ്യമായ പിന്തുണ നല്‍കിയത് സി.പി.എമ്മാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചാല്‍ കോര്‍പറേഷനിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടേനെ.

കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടി സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചു കൊടുത്തു. ഒരു ബൂത്തില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് 24 വോട്ടാണ് കിട്ടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീ ഫോര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ 250 വോട്ട് കിട്ടി. എന്നാല്‍ ഇക്കുറി ആകെ കിട്ടിയത് 378 വോട്ട്. ആ ഡിവിഷനില്‍ സി.പി.എമ്മിന് 78 വോട്ട് മാത്രമെയുള്ളോ?''മന്ത്രി പി.രാജീവ് വെറുതെ വടി കൊടുത്ത് അടി വാങ്ങരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

യു.ഡി.എഫ് എറണാകുളത്ത് ദുര്‍ബലമായി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും വി.ഡി സതീശന്‍.

ഷറഫുദീൻ നായകനായ "മധുവിധു"റിലീസിന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

വൈറലായി, വൈബായി 'പ്രകമ്പനം' ചിത്രത്തിലെ 'തള്ള വൈബ്' സോങ്

ഉള്ളം കവർന്ന് 'തലോടി മറയുവതെവിടെ നീ...'; 'മാജിക് മഷ്റൂംസി'ലെ പുതിയ ഗാനം

'മെയ് 14 മുതൽ' കാടിന് വേട്ടക്കാരന്റെ നിയമം; 'കാട്ടാളൻ' വരുന്നു

പ്രതിരോധം പാളി, മൂന്നാം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

SCROLL FOR NEXT