Around us

‘ബാങ്കുവിളി ഏകോപിപ്പിക്കും’; ഒന്നിച്ച് ഉച്ചഭാഷിണിയിലൂടെ മുഴക്കുന്നത് ബുദ്ധിമുട്ടാകാതിരിക്കാന്‍ വാഴക്കാട് മാതൃക 

THE CUE

വെവ്വേറെ പള്ളികളില്‍ നിന്ന് ഒരേസമയം ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി മുഴക്കുന്നതുമൂലമുളള പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ ഏകോപന നടപടിയുമായി വാഴക്കാട്ടുകാര്‍. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പള്ളികളിലെ ബാങ്കുവിളികള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കലണ്ടര്‍ തയ്യാറാക്കിയിരിക്കുകയാണ് സംയുക്ത മഹല്ല് കമ്മിറ്റി. ഈ കലണ്ടര്‍ അനുസരിച്ചായിരിക്കും ബാങ്കുവിളി. ഇതിനുപുറമെ ഒരു പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് രണ്ടോ മൂന്നോ പള്ളികളില്‍ മാത്രമായി നിജപ്പെടുത്തും.

ബാക്കിയുള്ള പള്ളികളില്‍ അകത്തുനിന്ന് മാത്രമാണ് മുഴക്കുക. വാഴക്കാട് ഹയാത് സെന്ററില്‍ നടന്ന സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇത്തരത്തില്‍ ധാരണയായത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. മതപണ്ഡിതമന്‍മാരുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് നടപടി. 2018 ലെ റമദാന്‍ മാസത്തില്‍ ബാങ്കുവിളി ഏകോപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇത് മൂന്ന് മാസമേ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ മുന്‍ രീതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാണ് സംയുക്ത മഹല്ല് കമ്മിറ്റിയുടെ തീരുമാനം. എംഎസ്എസ്സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ വാഴക്കാട്ടെ മാതൃക സംസ്ഥാനത്താകെ നടപ്പാക്കാന്‍ തീരുമാനമായിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT