Around us

അണലിയുടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം 

THE CUE

പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ നില തൃപ്തികരം. ഒരു വീട്ടിലെ കിണറില്‍ നിന്നും പിടിച്ച അണലിയെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയായായിരുന്നു പാമ്പുകടിയേറ്റത്. വാവ സുരേഷിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് വാവസുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. ഒരു വീട്ടില്‍ നിന്നും പിടിച്ച് കുപ്പിയിലാക്കി കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് പാമ്പിനെ പുറത്തെടുത്തത്. തുടര്‍ന്ന് കയ്യില്‍ കടിയേല്‍ക്കുകയായിരുന്നു.

കൈവശമുണ്ടായിരുന്ന മരുന്ന് ഉപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയ ശേഷമാണ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാവ സുരേഷിന് ആന്റിവെനം നല്‍കിവരികയാണെന്നും, 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷര്‍മ്മദ് അറിയിച്ചു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT