‘വിദ്വേഷ പ്രസംഗം തിരിച്ചടിയായി’; ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് അമിത്ഷാ 

‘വിദ്വേഷ പ്രസംഗം തിരിച്ചടിയായി’; ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് അമിത്ഷാ 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തിരിച്ചടിയായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അനുരാഗ് താക്കൂറിന്റെ 'വെടിവെയ്ക്കൂ' എന്ന പരാമര്‍ശവും, കപില്‍ ശര്‍മയുടെ 'ഇന്ത്യ-പാക് മത്സരം' എന്ന പരാമര്‍ശവും പ്രതികൂലമായി ബാധിച്ചുവെന്ന് അമിത് ഷാ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ ഇത്തരം പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

‘വിദ്വേഷ പ്രസംഗം തിരിച്ചടിയായി’; ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് അമിത്ഷാ 
‘ട്രംപിന് മുന്നില്‍ നാണക്കേട്’, ഗുജറാത്തിലെ ചേരികള്‍ മതില്‍കെട്ടി മറയ്ക്കുന്നു, സുരക്ഷയ്‌ക്കെന്ന് വിശദീകരണം 

ഡല്‍ഹിയില്‍ കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടന്നില്ലെങ്കിലും, ജനങ്ങള്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരല്ല. പൗരത്വ നിയമത്തെ കുറിച്ച് ആരുമായും സംസാരിക്കാന്‍ തയ്യാറാണ്. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മൂന്നുദിവസത്തിനകം സമയം നല്‍കും. ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും അമിത്ഷാ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എഎപിയുമായി നേരിട്ട് നടന്ന മത്സരമാണ് തോല്‍വിക്ക് കാരണമെന്ന് നേരത്തെ ബിജെപി വിലയിരുത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെയും ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന വിശകലന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.

logo
The Cue
www.thecue.in