Around us

രണ്ടാമതും തള്ളി ; പുറത്താക്കിയതില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ നിരാകരിച്ച് വത്തിക്കാന്‍

THE CUE

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സഭാ നടപടികള്‍ക്കെതിരെയായിരുന്നു സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍. എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിര്‍ത്തിവെക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടാമതും അപ്പീല്‍ നല്‍കിയിരുന്നത്. എന്നാല്‍ അപ്പീല്‍ തള്ളിയതായുള്ള മറുപടിയാണ് ലഭിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പൗരസ്ത്യ തിരുസംഘത്തിന് സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ അപ്പീല്‍ അയച്ചിരുന്നു. സഭയ്‌ക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. എന്നാല്‍ നല്‍കി രണ്ടു മാസം പിന്നിട്ടപ്പോള്‍ സിസ്റ്ററുടെ ആവശ്യം തള്ളിക്കൊണ്ട് സഭ മറുപടി നല്‍കി. ഇതിന് പിന്നാലെ ഒരു കാരണവശാലും മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും വത്തിക്കാനിലെ ഉന്നത സഭാ അധികൃതര്‍ക്ക് വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അന്നു തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ നല്‍കിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാന്‍ വീണ്ടും തള്ളിയിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസില്‍ കന്യാസ്ത്രീകള്‍ക്ക് ഒപ്പം നിന്നതിന് പിന്നാലെയായിരുന്നു സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. നിലവില്‍ താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര കേസ് നല്‍കിയിട്ടുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT