Around us

'പാലമില്ല, പ്രളയത്തില്‍ തകര്‍ന്ന വൈദ്യുതി പുനസ്ഥാപിച്ചില്ല', വാണിയംപുഴ കോളനിയുടെ ദുരിതം വിവരിച്ച് പി.കെ ഫിറോസ്

ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ആഴ്ച പിന്നിടുമ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനത്തിന്റെ ഭാഗമാകാനായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കോഴിക്കോട് ചാലിയാറിന് അക്കരെ മുണ്ടേരി വനത്തിലെ വാണിയംപുഴ കോളനിയിലെത്തി കുട്ടികള്‍ക്ക് ടെലിവിഷന്‍ സമ്മാനിച്ച കാര്യം പങ്കുവച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സംസ്ഥാന അധ്യക്ഷന്‍

മുനവ്വറലി ശിഹാബ് തങ്ങള്‍ ആണ് ടിവി സമ്മാനിച്ചത്. പ്രളയത്തില്‍ തകര്‍ന്ന പാലമായിരുന്ന ഈ കോളനിയിലേക്കുള്ള ഏക ആശ്രയമെന്നും ഇപ്പോള്‍ ചങ്ങാടത്തില്‍ അപകടയാത്രയാണെന്നും പികെ ഫിറോസ്. ഫേസ്ബുക്കിലാണ് ഫിറോസിന്റെ കുറിപ്പ്.

പികെ ഫിറോസിന്റെ കുറിപ്പ്

ചാലിയാറിന് അക്കരെ മുണ്ടേരി വനത്തിലെ വാണിയംപുഴ കോളനിയിലേക്കാണ് ഞങ്ങൾ ചങ്ങാടത്തിൽ പോകുന്നത്. പ്രളയത്തിൽ പാലം തകർന്ന് പോയതിനാൽ അപകടം പിടിച്ച ഈ ചങ്ങാടമാണ് കോളനിവാസികളുടെ ഏക ആശ്രയം.

ഒരാഴ്ച്ചയായിട്ടും ഇവിടത്തെ നൂറോളം വരുന്ന കുട്ടികളെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാ​ഗമാക്കാൻ ഒരു ചെറുവിരൽ പോലും സർക്കാർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ തകർന്ന വൈദ്യതി പോലും പുനസ്ഥാപിച്ചിട്ടില്ല. തകർന്നു പോയ വീടുകൾക്ക് പകരം ഇന്നും പ്ലാസ്റ്റിക്ക് ഷീറ്റും തുണിയും ഇട്ടു മറച്ച കൂരകൾ മാത്രം. അതിനുള്ളിലാകട്ടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കുമെന്നറിയാതെ വേദനിക്കുന്ന കുറേ മാതാപിതാക്കളും.

അവർക്ക് ഇന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ടി.വി സമ്മാനിച്ചു. തൊട്ടടുത്ത കോളനിയിലുള്ളവർക്കും ഒരു ടി വി കിട്ടിയാൽ ഉപകാരമാകുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അറിയിച്ചപ്പോൾ യൂത്ത് ലീഗ് അതും ഏറ്റെടുത്തതായി മുനവ്വറലി തങ്ങൾ മറുപടി നൽകി. ഒടുവിൽ കളർ ടിവി തെളിഞ്ഞപ്പോൾ ഒരായിരം മടങ്ങ് നിറങ്ങൾ കുട്ടികളുടെ മനസിൽ വിരിയുന്നതും കണ്ടാണ് ഞങ്ങൾ മടങ്ങിയത്.

കറന്റ് ഇല്ലാത്തിടത്ത് എങ്ങനെ ടിവി വര്‍ക്ക് ചെയ്യുമെന്ന ചോദ്യത്തിന് കോളനിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ കോളനിക്ക് സമീപമുള്ള ഫോറസ്റ്റ് ഓഫീസിലാണ് ടി വി സ്ഥാപിച്ചതെന്നും പി.കെ ഫിറോസ്.. കുറെ മനുഷ്യര്‍ നിങ്ങളുടെ ഭാഷയില്‍ 'വിഡ്ഢി വേഷം' കെട്ടുന്നത് കൊണ്ടാണ് ഇതുപോലെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റുന്നതെന്നും ഫിറോസ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT