ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടും, അതിനകം അപാകതകള്‍ പരിഹരിക്കും

ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടും, അതിനകം അപാകതകള്‍ പരിഹരിക്കും

സംസ്ഥാനത്തെ ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ട്രയല്‍ ഒരാഴ്ച കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ച കൊണ്ട് എല്ലാ അപാകരതകളും പരിഹരിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടും, അതിനകം അപാകതകള്‍ പരിഹരിക്കും
നാല് പേരെ ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു; ടീച്ചര്‍മാരെ അധിക്ഷേപിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍

ജൂണ്‍ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലസുകളുടെ പുനഃസംപ്രേക്ഷണവും എന്ന രീതിയിലായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ട്രയല്‍ രണ്ടാഴ്ചയായി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളിലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ട്രയല്‍ ഘട്ടത്തില്‍ എടുത്ത ക്ലാസുകള്‍ വിക്ടേര്‍സ് ചാനലില്‍ പുനഃസംപ്രേഷണം ചെയ്യും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കാനാണിത്. വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത 261,784 കുട്ടികള്‍ സംസ്ഥാനത്താകെ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in