Around us

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം’, വാളയാര്‍ കേസില്‍ കാമ്പയിന്‍

THE CUE

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കേസില്‍ സര്‍ക്കാര്‍ തലത്തിലുള്ള വീഴ്ച ചര്‍ച്ചയാകുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനുമായി പെണ്‍കുട്ടികള്‍. ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം, പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്നീ ആവശ്യങ്ങളുമായാണ് ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ പ്ലക്കാര്‍ഡ് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കാട്ടിയാണ് വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടത്. കേസ് ഗൗരവമായി കൈകാര്യം ചെയ്യുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം.

പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്നതിന് പൊലീസിന് നിയമോപദേശം കിട്ടിയതായി തൃശൂര്‍ റേഞ്ച് ഐജി എസ് സുരേന്ദ്രന്‍ അറിയിച്ചിരുന്നു. വിധി പകര്‍പ്പ് കിട്ടിയാലുടന്‍ അപ്പീല്‍ തയ്യാറാക്കുമെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്നുമാണ് ഐജി പറഞ്ഞത്.

വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞ കേസ് ആയതിനാല്‍ പുനരന്വേഷണം നിയമപരമായി സാധ്യമല്ലെന്നും പുനര്‍വിചാരണയ്ക്ക് അപേക്ഷിക്കുക എന്നതാണ് ചെയ്യാനാകുന്നതെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അന്വേഷണം അട്ടിമറിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

SCROLL FOR NEXT