Around us

വാളയാർ കേസിൽ അപകീര്‍ത്തികരമായ പരാമര്‍ശം; അഡ്വ.എ ജയശങ്കറിനെതിരെ കോടതിയെ സമീപിച്ച് എം.ബി രാജേഷ്

വാളയാര്‍ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഡ്വ.എ ജയശങ്കറിനെതിരെ തൃത്താല എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. സ്വകാര്യ ചാനലില്‍ എ.ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ വകുപ്പു പ്രകാരമുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് രാജേഷ് കോടതിയെ സമീപിച്ചത്.

രാജേഷിന്റെ വിശദമായ മൊഴി കോടതി രേഖപ്പെടുത്തി. കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവധി കഴിഞ്ഞാലുടന്‍ സിവില്‍ വ്യവഹാരവും ഫയല്‍ ചെയ്യുമെന്ന് എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ വാളയാര്‍ കേസ് ഉള്‍പ്പെടുത്തി ജയശങ്കര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയായിരുന്നെന്നാണ് രാജേഷിന്റെ ഹർജിയിൽ പറയുന്നത്.

സംഭവത്തിന്റെ ഡിജിറ്റല്‍ തെളിവുകളും രാജേഷ് കോടതിയില്‍ ഹാജരാക്കി. ചാനല്‍ മേധാവിയടക്കം അഞ്ച് പേരാണ് സാക്ഷികളെന്ന് ഹർജിയിൽ പറയുന്നു. കേസ് ഏപ്രില്‍ 28 ന് വീണ്ടും പരിഗണിക്കും.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT