Around us

വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുള്ള റെഡ് ക്രസന്റ് - യൂണിടാക്ക് കരാര്‍ സര്‍ക്കാര്‍ അറിഞ്ഞ് ; രേഖകള്‍ പുറത്ത്

വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുള്ള റെഡ് ക്രസന്റ്-യൂണിടാക്ക് കരാര്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തടക്കമാണ് പുറത്തുവന്നത്. സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തിയ ശേഷമാണ് യൂണിടാക്കിന് കരാര്‍ നല്‍കിയതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. യൂണിടാക്കുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. യൂണിടാക്ക് എനര്‍ജി സൊല്യൂഷന്‍സ് നല്‍കിയ രൂപരേഖ വിശദമായി പരിശോധിച്ചെന്നും തൃപ്തരാണെന്നും നിര്‍മ്മാണ നടപടികളുമായി മുന്നോട്ടുപോകാമെന്നും കത്തില്‍ പറയുന്നു.

നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ അനുമതികളും ലൈഫ് മിഷന്‍ നേടിത്തരാം. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് സമുച്ചയം ലൈഫ് മിഷന് കൈമാറണം. യൂണിടാക്കിന് നിര്‍മ്മാണച്ചുമതല നല്‍കാം എന്നിങ്ങനെ നിര്‍ദേശിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്ക്രസന്റ് ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ലൈഫ് മിഷന്‍ യൂണിടാക്കിനും അയച്ചിട്ടുണ്ട്. ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് യൂണിടാക്കിനെ ചുമതലപ്പെടുത്തിയത് റെഡ് ക്രസന്റാണെന്നും അതില്‍ സര്‍ക്കാരിന് ബന്ധമില്ലെന്നും അതില്‍ കമ്മീഷന്‍ കൈമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനെ ബാധിക്കുന്നതല്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതികരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ജൂലൈ 11 ന് ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ ഓഗസ്റ്റ് 17 ന് ഫ്‌ളാറ്റിന്റെ രൂപരേഖ തയ്യാറാക്കാന്‍ യൂണിടാക്ക് ലൈഫ് മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 22 ന് ലൈഫ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ വിശദമായ രൂപരേഖ യൂണിടാക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ സിഇഒ റെഡ് ക്രസന്റിന് കത്തയച്ചിരിക്കുന്നത്. 20 കോടി രൂപ ചെലവില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് സമുച്ചയവും ആശുപത്രിയും പണിതുനല്‍കാമെന്നാണ് റെഡ്ക്രസന്റിന്റെ വാഗ്ദാനം. ഇതിന്‍മേല്‍ 2019 ജൂലായ് 11 നാണ് റെഡ്ക്രസന്റുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചത്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT