Around us

പൗരത്വബില്‍:‘അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിയണം’;മുഖ്യമന്ത്രി പറയുന്നത് ഗാലറിയിലെ കൈയ്യടിക്ക് വേണ്ടിയെന്ന് വി മുരളീധരന്‍ 

THE CUE

പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതാണ് നല്ലതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേരളത്തില്‍ പൗരത്വ ബില്ല് നടപ്പാക്കില്ലെന്ന് പറയുന്നത് ഗാലറിയുടെ കൈയ്യടിക്ക് വേണ്ടിയാണ്. ആരെ കബളിപ്പിക്കാനാണ് പിണറായി വിജയന്‍ മണ്ടത്തരങ്ങള്‍ വലിയ കേമമായി അവതരിപ്പിക്കുന്നതെന്നും വി മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. പൗരത്വ ഭേദഗതി നിയമം കരിനിയമമാണെന്നും അത് കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പൗരത്വ ബില്ല് സംഘപരിവാര്‍ അജണ്ടയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഏത് വിഷയത്തില്‍ പ്രതികരിക്കുമ്പോളും സംഘപരിവാര്‍ അജണ്ട എന്ന് വരി കൂട്ടിച്ചേര്‍ക്കാതെ സമാധാനമില്ല. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരിച്ച് വോട്ട് പിടിക്കുന്ന ഇടതുപക്ഷം മതാടിസ്ഥാനത്തില്‍ രാജ്യം കെട്ടിപ്പടുക്കാനാണ് ബില്ല് കൊണ്ടു വന്നതെന്ന് പറയുന്നത് വലിയ തമാശയാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് അത്. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT