Around us

'ആദിവാസികളുടെ ഇടയില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതി', വിവാദ പരാമര്‍ശവുമായി വി.അബ്ദുറഹ്മാന്‍ എം.എല്‍.എ

വിവാദ പരാമര്‍ശവുമായി താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാന്‍. തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിക്ക് എതിരെയായിരുന്നു അബ്ദുറഹ്മാന്റെ പരാമര്‍ശം. ആദിവാസികളുടെ ഇടയില്‍ നിന്ന് വന്നവര്‍ തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും, ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ വി.അബ്ദുറഹ്മാന്‍ പറഞ്ഞത്.

'ആദിവാസികളുടെ ഇടയില്‍ നിന്ന് വന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരണ്ട. ഞങ്ങള്‍ തിരൂരില്‍ ജനിച്ച് വളര്‍ന്ന ആളുകളാണ്. ആദിവാസി ഗോത്രത്തില്‍ നിന്ന് വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് ആദിവാസികളുടെ അവിടെ പോയി പഠിപ്പിക്കുക. ഞങ്ങളുടെ അടുത്ത് വന്ന് പഠിപ്പിക്കാന്‍ നില്‍ക്കണ്ട എന്ന് മാത്രമാണ് എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളത്', അബ്ദുറഹ്മാന്‍ പറഞ്ഞു.

ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് അബ്ദുറഹ്മാന് നടത്തിയതെന്നും, പ്രസ്താവന പിന്‍വലിക്കണം അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സി മമ്മൂട്ടി എം.എല്‍.എ പ്രതികരിച്ചു. അബ്ദുറഹ്മാന്റെ പരാമര്‍ശത്തിന് എതിരെ വിവിധ ആദിവാസിവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇടത് എം.എല്‍.എ വി.അബ്ദുറഹമാനും, ലീഗ് എം.എല്‍.എ. സി.മമ്മൂട്ടിയും താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരസ്പരം വിമര്‍ശനം ഉന്നയിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സര്‍ക്കാര്‍ തിരൂര്‍ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് സി.മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മമ്മൂട്ടിയെ വിമര്‍ശിച്ച് താനൂരിലെ ഇടത് എം.എല്‍.എ രംഗത്തെത്തിയതോടെയാണ് വാക്‌പോര് രൂക്ഷമായത്. മലയാളം സര്‍വകലാശാല വിവാദമടക്കം ആയുധമാക്കി സി.മമ്മൂട്ടി അബ്ദുറഹ്മാനെതിരെ രംഗത്തെത്തിയിരുന്നു. ഈ പരാമര്‍ശത്തിനെതിരെയായിരുന്നു വി.അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശം.

V Abdurahman MLA's Controversial Statement

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT