Around us

പാസ്‌പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷനും; നടപടി ദുരുപയോഗം തടയാനെന്ന് ഉത്തരാഖണ്ഡ് പൊലീസ്

പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയകളിലെ പെരുമാറ്റം കൂടി പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് പൊലീസിന്റെ തീരുമാനം. വര്‍ധിച്ചു വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിനാണ് നടപടിയെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.

രാജ്യത്ത് ഇത് ആദ്യമായാണ് ഒരു സംസ്ഥാനം പാസ്‌പോര്‍ട്ടിനായി സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്. വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായി തന്നെ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പെരുമാറ്റങ്ങള്‍ പരിശോധിക്കാനാണ് പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും, അത് നടപ്പാക്കുന്നതിനെ കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും പൊലീസ് മേധാവി പറഞ്ഞു. പുതിയതോ കഠിനമായതോ ആയ ഒരു നിബന്ധനകളും താന്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും, ഭരണഘടന നിര്‍വചിച്ചിരിക്കുന്ന പ്രകാരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ക്കെതിരെ ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ നിലകൊള്ളുമെന്നും അശോക് കുമാര്‍ പറഞ്ഞു.

Uttarakhand Decides To Check Social Media Behaviour Of Passport Applicants

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT