Around us

ഭിന്നലിംഗം, മൂന്നാംലിംഗം വേണ്ട, ട്രാന്‍സ്‌ജെന്‍ഡറെന്ന് മതിയെന്ന് സാമൂഹ്യ നീതി വകുപ്പ്   

THE CUE

ട്രാന്‍സ്‌ജെന്‍ഡറുകളെ ഔദ്യോഗിക രേഖകളില്‍ ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ്. ഓദ്യോഗിക രേഖകളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഈ വിഭാഗത്തില്‍ നിന്നും പ്രതിഷേധമുയരാന്‍ ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. തത്തുല്യമായ പദം ലഭിക്കുന്നത് വരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ല് പ്രൊജക്ട് ഓഫീസര്‍ ശ്യാമ എസ് പ്രഭ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് നല്‍കിയ പരാതിയിലാണ് നടപടി. തങ്ങളുടെ ഐഡന്റിറ്റിയെ അംഗീകരിക്കാനുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് ശ്യാമ ദ ക്യൂവിനോട് പ്രതികരിച്ചു.

മലയാളത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മൂന്നാം ലിംഗമെന്നാണ് ഉപയോഗിക്കുന്നത്. ഞങ്ങള്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും മാറ്റാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. ഉത്തരവ് ഞങ്ങളുടെ ഐഡിന്റിറ്റിയെ അംഗീകരിക്കുകയാണ്. ലൈംഗികതയുടെ പേരില്‍ മാത്രം ചിത്രീകരിക്കുന്ന രീതിക്കാണ് മാറ്റം വരാന്‍ പോകുന്നത്. ട്രാന്‍സ്‌ഡെന്‍ഡര്‍ എന്നത് ജെന്‍ഡര്‍ ഐഡന്റിറ്റി ആണല്ലോ.
ശ്യാമ എസ് പ്രഭ 

ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുവേദികളിലുള്‍പ്പെടെ ഇവരുടെ ഇടയില്‍ നിന്നുള്ള ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിച്ചിരുന്നു. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിലും ഇതേ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മാറ്റണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. മൂന്നാം ലിംഗം എന്ന് ഉപയോഗിക്കരുതെന്നും പരിഭാഷപ്പെടുത്താതെ ട്രാന്‍സ്‌ജെന്‍ഡറെന്ന് തന്നെ ചേര്‍ക്കണമെന്നുമാണ് ആവശ്യം.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT