Around us

കൂട്ടബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എയ്ക്കും മക്കള്‍ക്കും ക്ലീന്‍ ചിറ്റ്; തെളിവില്ലെന്ന് യുപി പൊലീസ്

കൂട്ടബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കും നാല് മക്കള്‍ക്കും യുപി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കേസിലെ പ്രധാന പ്രതിയും രവീന്ദ്രനാഥിന്റെ അനന്തരവനുമായ സന്ദീപ് തിവാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎല്‍എയ്ക്കും നാല് മക്കള്‍ക്കുമെതിരെ തെളിവില്ലെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്.

ഭദോഹി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കും മക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കുമെതിരെ മുബൈ സ്വദേശിയായ 40കാരിയാണ് പരാതി നല്‍കിയത്. ഫെബ്രുവരി 10ന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രവീന്ദ്രനാഥ് ത്രിപാഠി, അഞ്ച് മക്കള്‍, അനന്തരവന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

അനന്തരവനായ സന്ദീപ് തിവാരിയുടെ സുഹൃത്തായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തുവെന്നാണ് യുവതി പറയുന്നത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്് എംഎല്‍എയും മക്കളും പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. സന്ദീപിനെതിരെ മാത്രമേ തെളിവുള്ളുവെന്നാണ് പൊലീസ് പറയുന്നത്. എം എല്‍എയ്ക്കും മക്കള്‍ക്കുമെതിരെ തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്.

പൊലീസിനെതിരെ യുവതി നിയമനടപടിക്കൊരുങ്ങുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് അഞ്ച് പേര്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് അഭിഭാഷകനായ അജിത് ശ്രീവാസ്തവ ചോദിക്കുന്നു. എംഎല്‍എയുടെ മകനായ നിതേഷിനെതിരെ ഐപിസി 504,506 പ്രകാരം അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT