Around us

‘ഉറങ്ങിയപ്പോള്‍ തല്ലിച്ചതച്ചു, ജയ്ശ്രീറാം വിളിപ്പിച്ചു’; പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച കുട്ടികള്‍ക്ക് യുപി പൊലീസിന്റെ ക്രൂര മര്‍ദ്ദനം

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉത്തര്‍പ്രദേശ് പോലീസ്, തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഓരോ തവണ ഉറങ്ങിപ്പോകുമ്പോഴും കുട്ടികളെ പോലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലായി കുട്ടികള്‍ നേരിട്ട ക്രൂരത പുറത്തുകൊണ്ടുവന്നത് ദ ക്വില്‍ ഫൗണ്ടേഷനാണ്.

മുസാഫര്‍നഗര്‍, ഫിറോസാബാദ്, ബിജ്‌നോര്‍ തുടങ്ങിയ ജില്ലകളിലായിരുന്നു സംഭവം. 41 കുട്ടികള്‍ ഇത്തരത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ബിജ്‌നോറില്‍ തടവിലാക്കപ്പെട്ട കുട്ടികള്‍ക്ക്, കടുത്ത തണുപ്പില്‍ പുതപ്പ് പോലും നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസാഫര്‍നഗറില്‍ തടവിലാക്കപ്പെട്ട കുട്ടികള്‍ക്ക് പൊലീസ് വെള്ളം പോലും നല്‍കിയിരുന്നില്ല. കുട്ടികളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ബിജ്‌നോറില്‍ ആവശ്യത്തിലധികം വെള്ളം കൊടുക്കുകയും, വാഷ്‌റൂം ഉപയോഗിക്കണമെന്ന് പറയുന്നവരെ പോലീസ് അടിക്കുകയായിരുന്നുവെന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് മണിക്കൂര്‍ ഇടവിട്ട് പൊലീസ് ഞങ്ങളെ ലാത്തി കൊണ്ട് തല്ലുകയായിരുന്നു. അരയ്ക്ക് താഴെയായാണ് മര്‍ദിച്ചത്. 15 ദിവസത്തേക്ക് നടക്കാന്‍ പോലും സാധിച്ചില്ല. വെള്ളിയാഴ്ച മുതല്‍ തടഞ്ഞുവെച്ച ഞങ്ങളെ ഞായറാഴ്ചയാണ് പൊലീസ് വിട്ടയച്ചത്. അതുവരെ പൊലീസ് ക്രൂരമായി ഉപ്രദ്രവിക്കുകയായിരുന്നുവെന്നും തടഞ്ഞുവെക്കപ്പെട്ട കുട്ടി പറയുന്നു. എന്നാല്‍ പുറത്തുവന്നിരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നാണ് മുസാഫര്‍നഗര്‍ അഡീഷണല്‍ എസ്പി സത്പാല്‍ പ്രതികരിച്ചത്.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT