Around us

‘ബിജെപി എംഎല്‍എയും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു’; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും വീട്ടമ്മയുടെ പരാതി 

THE CUE

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ ബലാത്സംഗ പരാതിയുമായി വീട്ടമ്മ. എംഎല്‍എയും 6 ബന്ധുക്കളും ചേര്‍ന്ന് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് 40 കാരിയുടെ പരാതി. എംഎല്‍എയുടെ അനന്തരവന്‍ സന്ദീപ് തിവാരി വിവാഹവാഗ്ദാനം നല്‍കി ലൈംഗികചൂഷണത്തിന് ഇരയാക്കി. തുടര്‍ന്ന് എംഎല്‍എയും മറ്റ് നാലുപേരും തന്നെ പലകുറി ബലാത്സംഗം ചെയ്‌തെന്നും 40 കാരി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയതായും പൊലീസിന് നല്‍കിയ പരാതിയിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഭദോഹി പൊലീസ് കേസെടുത്തു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് എംഎല്‍എയുടെ അനന്തരവന്‍ സന്ദീപ് തിവാരിയെ പരിചയപ്പെടുന്നതെന്ന് 40 കാരി പറയുന്നു. ഇദ്ദേഹം തന്നെ 6 വര്‍ഷത്തോളം ലൈഗിക ചൂഷണത്തിന് ഇരയാക്കി. അതിനിടെ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഒരു ഹോട്ടല്‍ റൂമില്‍ തടവിലാക്കി എംഎല്‍എയും അദ്ദേഹത്തിന്റെ ബന്ധുക്കളും ചേര്‍ന്ന് ഒരു മാസത്തോളം പീഡിപ്പിച്ചു.

ചന്ദ്രഭൂഷന്‍ ത്രിപാഠി, ദീപക് തിവാരി, നിതീഷ് തിവാരി, പ്രകാശ് തിവാരി എന്നിവരാണ് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി തള്ളി എംഎല്‍എ രംഗത്തെത്തി. ഏതെങ്കിലും ഒരാരോപണം തെളിയിച്ചാല്‍ താനും കുടുംബവും തൂക്കുമരത്തിലേറാന്‍ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തേ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്‌ എതിര്‍പ്പ് ശക്തമായപ്പോള്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എന്ന എംഎല്‍എയെ ബിജെപിക്ക് പുറത്താക്കേണ്ടി വന്നിരുന്നു. നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ വീണ്ടും ഇത്തരം പരാതികളുയരുന്നത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

SCROLL FOR NEXT