Around us

ഉന്നാവ്: സഹോദരിക്ക് ജോലി; കുടുംബത്തിന് സുരക്ഷ; പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

THE CUE

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് സുരക്ഷ വാഗ്ദാനം ചെയ്ത് യുപി സര്‍ക്കാര്‍. യുവതിയുടെ സഹോദരിക്ക് ജോലി നല്‍കും. കുടുംബത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി സഹോദരന് ആയുധം കൈവശം വെക്കാനുള്ള അനുമതി നല്‍കുമെന്നും ലഖനൗ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. മുഖ്യമന്ത്രി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.

കുടുംബത്തെ സംരക്ഷിക്കുന്നതിനായി യുവതിയുടെ സഹോദരിക്ക് ജോലി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടും നിര്‍മ്മിച്ച് നല്‍കും. സമാനമായ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ ആയുധം കൈവശം വെയ്ക്കാനുള്ള അനുവാദം വേണമെന്ന് സഹോദരനാണ് ആവശ്യപ്പെട്ടിരുന്നത്. നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി തോക്ക് നല്‍കുമെന്ന് ലഖ്‌നൗ കമ്മീഷണര്‍ മുകേഷ് മെഷ്‌റൂം കുടുംബത്തിന് ഉറപ്പ് നല്‍കി.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് കുടുംഹത്തിനെ അറിയിച്ചിട്ടുണ്ട്. കനത്ത പൊലീസ് കാവലിലാണ് മൃതദേഹം സംസ്‌കാരിച്ചത്. പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് യുപിയില്‍ സുരക്ഷയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രിയങ്ക പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ അഖിലേഷ് യാദവ് സമരം നടത്തി. സ്ത്രീകള്‍ക്കെതിരായ ആക്രമണമില്ലാത്ത ഒരു ദിവസം പോലും യുപിയില്ലെന്ന് മായാവതി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT