Around us

ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ആരോഗ്യമന്ത്രിയെ യുഎന്‍ ആദരിച്ചതെന്ന് കെഎം ഷാജി

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ യുഎന്‍ ക്ഷണിച്ചതെന്ന് മുസ്ലിംലീഗ് നേതാവ് കെഎം ഷാജി. പിആര്‍ വര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം.എന്നാലും വെബിനാറില്‍ കെ കെ ശൈലജ പങ്കെടുത്തതില്‍ അഭിമാനമുണ്ടെന്നും കെ എം ഷാജി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ സിപിഎം കളിയാക്കിയത് പോലെ തങ്ങള്‍ ചെയ്യില്ലെന്നും കെ എം ഷാജി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരയിലുള്ളത് ന്യൂസിലാന്‍ഡും സ്വീഡനുമാണ്. ഈ രാജ്യങ്ങളിലെ പ്രതിനിധികള്‍ യുഎന്നിന്റെ പരിപാടിയിലുണ്ടായിരുന്നില്ല. ജര്‍മനിയുടെയും ഓസ്‌ട്രേലിയുടെയും പ്രതിനിധികളും ഇല്ലായിരുന്നു.

ചൈനയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപിച്ചാണ് ലോകാരോഗ്യസംഘടനയുമായി യൂറോപ്യന്‍ യൂണിയനും അമേരിക്കയും ബന്ധം വിട്ടത്. അതുകൊണ്ടാണ് അവരെയൊന്നും വിളിക്കാതിരുന്നത്. ചൈനയുമായി ബന്ധമുള്ളതുകൊണ്ടാണോ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ക്ഷണിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT