Around us

‘കൊറോണ വൈറസ് ബാധ കാട്ടുതീ പോലെ, പടര്‍ന്നാല്‍ ലക്ഷങ്ങള്‍ മരിക്കാം’; മുന്നറിയിപ്പുമായി യുഎന്‍ മേധാവി 

THE CUE

കൊവിഡ് 19 കാട്ടുതീ പോലെയാണെന്നും, അത് പടരുന്നത് തടഞ്ഞില്ലെങ്കില്‍ ലക്ഷങ്ങള്‍ മരിക്കാമെന്നുമുള്ള മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. ഈ സാഹചര്യത്തില്‍ ആഗോള സഹകരണമുണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറസ് പടര്‍ന്നാല്‍, പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളില്‍ ഇതിന്റെ ആഘാതം ഗുരുതരമായിരിക്കുമെന്നും ഗുട്ടെറസ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഡ് 19 ബാധിത രാജ്യങ്ങളെ സഹായിക്കാന്‍ ജി-20 രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണം. ഒരു സമ്പന്ന രാജ്യം അവരുടെ പൗരന്മാരുടെ കാര്യം മാത്രമേ നോക്കൂ എന്ന് തീരുമാനിക്കരുത്. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉള്‍പ്പടെ സഹായിക്കണമെന്നും യുഎന്‍ മേധാവി ആവശ്യപ്പെട്ടു.

വൈറസിനെതിരെ പോരാടാന്‍ സര്‍ക്കാരുകളുടെ ശക്തമായ പിന്തുണ വേണം. കൊവിഡിനെതിരെയുള്ള ആഗോള സാമ്പത്തിക സഹായത്തില്‍ സാമ്പത്തികമായി ഏറ്റവും താഴെക്കിടയിലുള്ള മേഖലകളെയാണ് സാഹായിക്കേണ്ടത്. ദുരിതമനുഭവിക്കുന്ന രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കണം. ഐഎംഎഫിനും, വേള്‍ഡ് ബാങ്കിനും ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുമെന്നും ഗുട്ടെറസ് പറഞ്ഞു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT