Around us

ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കി യുകെ ; വിതരണം അടുത്തയാഴ്ച മുതല്‍

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് യുകെ അനുമതി നല്‍കി. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യുകെ. ഫൈസര്‍ ബയേണ്‍ടെക്കിന്റെ കൊവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ അംഗീകരിച്ചതായി യു.കെ ഭരണകൂടം അറിയിക്കുകയായിരുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് ആദ്യം വാക്‌സിന്‍ എത്തിക്കുക.

20 മില്യണ്‍ ആളുകളെ വാക്‌സിനേറ്റ് ചെയ്യാന്‍ 40 മില്യണ്‍ ഡോസുകള്‍ക്ക് യുകെ ഓര്‍ഡര്‍ നല്‍കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 10 മില്യണ്‍ ഡോസുകള്‍ ഉടന്‍ ലഭ്യമാകും. ലോകത്താകമാനം വാക്‌സിന്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ യാഥാര്‍ത്ഥ്യമായത് ഫൈസറിന്റേതാണ്. 10 മാസം കൊണ്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മരുന്ന് 95 ശതമാനം വരെ ഫലപ്രദമാണെന്ന് കമ്പനി വിശദീകരിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. വാക്‌സിനേഷന്‍ ആരംഭിക്കാന്‍ പോവുകയാണെങ്കിലും ആളുകള്‍ രോഗം പടരാതെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിലേറെയാണ് വാക്‌സിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയുമെന്ന് ഫൈസര്‍ പറയുന്നു. പ്രായ-ലിംഗ-വംശീയ-വര്‍ണ ഭേദങ്ങളില്ലാതെയാണ് ഈ ഫലമെന്നും കമ്പനി അറിയിക്കുന്നു.

UK Gave Approval for the Pfizer Vaccine to use from Next Week.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT