Around us

‘ഇന്ത്യക്കാരാണെന്ന് തെളിയിക്കണം’; മൂന്ന് മൂസ്ലീം പൗരന്മാര്‍ക്ക് യുഐഡിഎഐയുടെ നോട്ടീസ്   

THE CUE

പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ മൂന്ന് മുസ്ലീങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നോട്ടീസ്. വ്യാജ രേഖകള്‍ കാട്ടിയല്ല ആധാര്‍ നമ്പര്‍ സ്വന്തമാക്കിയതെന്ന് തെളിയിക്കണമെന്നും നോട്ടീസില്‍ നിര്‍ദേശമുണ്ട്. ഫെബ്രുവരി 3നാണ് യുഐഡിഎഐ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് സ്വദേശികളായ ഇവര്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ആധാര്‍ സ്വന്തമാക്കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ആരോപണത്തിന്റെ കൃത്യത അറിയാന്‍ ഹൈദരാബാദ് റീജിയണല്‍ ഓഫീസ് അന്വേഷണം നടത്തുമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെബ്രുവരി 20ന് മുമ്പ് പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പകര്‍പ്പുകള്‍ ഹാജരാക്കണമെന്നാണ് മൂന്ന് പേര്‍ക്കും ലഭിച്ച നോട്ടീസില്‍ പറയുന്നത്. ഈ രേഖകള്‍ എന്തൊക്കെയാണെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല. പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ആധാര്‍ നമ്പര്‍ റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം പുറത്തുവന്നതോടെ, രേഖകള്‍ ഹാജരാക്കാനുള്ള സമയം നീട്ടി നല്‍കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെയ് വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

2016ലെ ആധാര്‍ നിയമം അനുസരിച്ച് ആധാര്‍ നമ്പറുകള്‍ ഒരു വ്യക്തിയുടെ താമസ രേഖരേഖ മാത്രമാണെന്ന് പറയുന്നുണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന ആര്‍ക്കും ആധാര്‍ നമ്പറിന് അപേക്ഷിക്കാം. 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച വിദേശികള്‍ക്കുള്‍പ്പടെ ആധാറിന് അപേക്ഷിക്കാം. യുഐഡിഎഐയുടെ നടപടി ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരെങ്കിലും വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് ആധാര്‍ സ്വന്തമാക്കിയതെന്ന് തോന്നിയാല്‍, ആധാര്‍ നമ്പര്‍ റദ്ദാക്കി, രേഖകള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെടേണ്ടതെന്നും, അല്ലാതെ പൗരത്വം തെളിയിക്കാനല്ല ആവശ്യപ്പെടേണ്ടതെന്നും, നോട്ടീസ് ലഭിച്ച മൂന്നു പേരുടെ അഭിഭാഷകന്‍ മുസഫറുള്ള ഖാന്‍ ഷഫാറ്റ് പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT