Around us

‘അവിശ്വസനീയമായ കാര്യക്ഷമത’; കേരള സര്‍ക്കാരിന്റെ നിപ്പ പ്രതിരോധം പരാമര്‍ശിച്ച് കാലിഫോര്‍ണിയ സര്‍വ്വകലാശാല വെബ്‌സൈറ്റ് ലേഖനം

THE CUE

സംസ്ഥാന സര്‍ക്കാരിന്റെ നിപ്പ പ്രതിരോധത്തെ പരാമര്‍ശിച്ച് കാലിഫോര്‍ണിയ സര്‍വ്വകലാശാലയുടെ (യുസി ഡാവിസ്) വെബ്‌സൈറ്റ്. കാലിഫോര്‍ണിയ നാഷണല്‍ പ്രിമേറ്റ് റിസേര്‍ച്ച് (സിഎന്‍പിആര്‍സി) ചീഫ് വൈറോളജിസ്റ്റ് ഡോ. കോയന്‍ വാന്‍ റോംപെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിപ്പ വൈറസ് ബാധയെ കൈകാര്യം ചെയ്തതിനെ പ്രശംസിക്കുന്നത്. നിപ്പ വൈറസ് ബാധ അനേകം പേരുടെ ജീവന്‍ അപഹരിച്ചേനെയെന്നും സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രതികരണം അവിശ്വസനീയമാണെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

അടുത്തിടെ നിപ്പ വൈറസ് ബാധകള്‍ അനുഭവിക്കുകയായിരുന്നു കേരളം. ഒരു ഔട്‌ബ്രേക്കില്‍ 17 പേര്‍ മരിക്കുകയുണ്ടായി. സര്‍ക്കാരിന്റേയും ഡോക്ടര്‍മാരുടേയും അവിശ്വസനീയവും കാര്യക്ഷമവുമായ പ്രതികരണമില്ലായിരുന്നെങ്കില്‍ വൈറസ് അനേകം പേരുടെ മരണത്തിന് ഇടയാക്കിയേനെ.
ലേഖനം

പതിറ്റാണ്ടുകളായി രോഗ ബാധകളേക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞനായ വാന്‍ റോംപെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ക്ഷണപ്രകാരം കേരളത്തില്‍ എത്തിയിരുന്നു. കണ്ണൂരില്‍ നടത്തിയ പ്രഭാഷണത്തില്‍ ആഗോള താപനം, ആഗോളവല്‍ക്കരണം, വനനശീകരണം, യാത്രയിലുണ്ടായ വര്‍ധന എന്നിവയെല്ലാം പുതിയ വൈറസുകളെ ലോകത്ത് പരത്തുന്നത് എങ്ങനെയാണെന്ന് അദ്ദഹം വ്യക്തമാക്കുകയുണ്ടായി. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഗവേഷണ സംവിധാനങ്ങള്‍ക്ക് സിഎന്‍പിആര്‍സിയുടെ പിന്തുണ അറിയിച്ചതായും ലേഖനത്തിലുണ്ട്.

രണ്ടാം നിപ്പ ബാധയില്‍ വൈറസ് ബാധയേറ്റയാള്‍ ഇന്നലെ ആശുപത്രി വിട്ടിരുന്നു. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ യുവാവ് ആശുപത്രി വിട്ടത്. എറണാകുളം ജില്ല നിപ വിമുക്തമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചിരുന്നു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും 58 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT