Around us

തോല്‍ക്കുമെന്ന് ഉറച്ച് മനോരമ എഴുതിയ റിപ്പോര്‍ട്ട് അതിശയപ്പെടുത്തുന്നില്ല; യു.പ്രതിഭ

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പ്രതിഭ തോറ്റുവെന്ന് പറഞ്ഞ് മനോരമ എഴുതിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എം.എല്‍.എ. താന്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ച് മനോരമയെഴുതിയ റിപ്പോര്‍ട്ടുകള്‍ എന്നെ അതിശയിപ്പിക്കുന്നില്ല. എന്നെ പരാജയപ്പെടുത്താന്‍ വേണ്ടി അവരിറക്കിയ വാര്‍ത്തകള്‍ അതിനേക്കാള്‍ ക്രൂരമായിരുന്നു. എത്ര കടുത്ത ദുഷ്പ്രചരണത്തിലും, വേട്ടയാടലുകളിലും ഞാന്‍ ഒരിഞ്ച് പിറകോട്ട് പോയില്ല, തളര്‍ന്നു പോയില്ല, യു. പ്രതിഭ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പില്‍ എങ്ങിനെയും എന്നെ തോല്‍പ്പിക്കുക എന്ന ഉദ്ദേശവുമായി മനോരമയും കേരള കൗമുദിയും മറ്റുചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചു കിടന്നു.

വ്യക്തിപരമായ വേദനകളും ഇല്ലായ്മകളും പറഞ്ഞല്ല ഒരു തെരഞ്ഞെടുപ്പില്‍ മനുഷ്യരെ അഭിമുഖീകരിക്കേണ്ടത്, മറിച്ച് രാഷ്ട്രീയവും വികസനവും സാമൂഹ്യ പ്രവര്‍ത്തനവും പറഞ്ഞു കൊണ്ടായിരിക്കണം എന്നത് എനിക്ക് ബോധ്യമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന കണ്ണീര്‍ കഥകളില്‍ എന്നെ മനസ്സിലാക്കിയ ജനങ്ങള്‍ വീഴില്ല എന്നെനിക്കുറപ്പുണ്ടായി. ഞാന്‍ തോല്‍ക്കുമെന്നുറപ്പിച്ച് മനോരമയെഴുതിയ റിപ്പോര്‍ട്ടുകള്‍ എന്നെ അതിശയിപ്പിക്കുന്നില്ല.

എന്നെ പരാജയപ്പെടുത്താന്‍ വേണ്ടി അവരിറക്കിയ വാര്‍ത്തകള്‍ അതിനേക്കാള്‍ ക്രൂരമായിരുന്നു. എത്ര കടുത്ത ദുഷ്പ്രചരണത്തിലും, വേട്ടയാടലുകളിലും ഞാന്‍ ഒരിഞ്ച് പിറകോട്ട് പോയില്ല, തളര്‍ന്നു പോയില്ല.

എന്റെ ഒപ്പം നിന്ന എന്റെ പ്രിയ സഖാക്കളുടെ ആത്മവിശ്വാസം എന്റെ കരുത്തായി. സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT