Around us

റെയില്‍വേ ട്രാക്കില്‍ ടിക്ക് ടോക്; രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു

THE CUE

റെയില്‍വേ ട്രാക്കില്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. ബെംഗളുരു ആര്‍ കെ ഹെഗ്‌ഡെ നഗര്‍ ലെവല്‍ ക്രോസില്‍ വെച്ച് പാഞ്ഞുവെന്ന ട്രെയിന്‍ മൂന്നംഗ സംഘത്തെ ഇടിക്കുകയായിരുന്നു. യെലഹങ്കയിലെ ആര്‍കെ ഹെഗ്‌ഡെ നഗര്‍ നിവാസികളായ അബ്‌സാദ് (19) മൊഹമ്മദ് മാത്തി (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സെയ്ബുള്ള (22) ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈകിട്ട് അഞ്ചരയോടെ മൂന്ന് പേരും റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു. അവര്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയില്‍ കോളാര്‍-ബെംഗളുരു ട്രെയിന്‍ ഇടിച്ചു.
ബെംഗളുരു പൊലീസ്

കഴിഞ്ഞ ജൂണില്‍ കര്‍ണാടക ടുമാകുറു സ്വദേശിയായ 22കാരന്‍ ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ മരിച്ചിരുന്നു. സ്റ്റണ്ട് വീഡിയോ ചെയ്യുന്നതിനിടെയേറ്റ പരുക്കാണ് മരണത്തിന് കാരണമായത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT