Around us

ഗുല്‍നവാസ് ലഷ്‌കര്‍ ,ഷുഹൈബ് ഇന്ത്യന്‍ മുജാഹിദ്ദീനും ; എന്‍ഐഎ ഏറെനാളായി അന്വേഷിക്കുന്നവര്‍

എന്‍ഐഎ പിടിയിലായ ഗുല്‍നവാസും ഷുഹൈബും ഡല്‍ഹി, ബംഗളൂരു സ്‌ഫോടന കേസുകളിലെ പ്രതികള്‍. തിങ്കളാഴ്ച വൈകീട്ടോടെയാണ് എന്‍ഐഎ ഇരുവരെയും റിയാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്. 2004 ലെ ബംഗളൂരു സ്‌ഫോടന കേസ് പ്രതിയാണ് മലയാളിയായ ഷുഹൈബ്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഇയാള്‍ ബംഗളൂരു സ്‌ഫോടന ശേഷം പാക്കിസ്താനിലേക്ക് കടക്കുകയായിരുന്നുവെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അദ്യം സിമിയുടെ പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന് തടിയന്റവിട നസീറിനൊപ്പം ഇന്ത്യന്‍ മുജാഹിദ്ദീനില്‍ സജീവമായി.

ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബംഗളൂരു സ്‌ഫോടന കേസില്‍ പിടികിട്ടാന്‍ ബാക്കിയുള്ള ഏക പ്രതിയായിരുന്നു. പാകിസ്താനിലെത്തി അവിടെവെച്ച്‌ ‌വിവാഹം കഴിക്കുകയും ബിസിനസ് നടത്തി വരികയുമായിരുന്നു. ഇയാള്‍ റിയാദില്‍ വന്നുപോകുന്നതായി ഇന്റര്‍പോള്‍ മുഖേന എന്‍ഐഎയ്ക്ക് വിവരമുണ്ടായിരുന്നു. ഷുഹൈബ് കേരളത്തില്‍ നിന്ന് തീവ്രവാദ സംഘടനകള്‍ക്ക് ഹവാല പണം എത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പിടിയിലായ രണ്ടാമന്‍ ഗുല്‍നവാസ് ഡല്‍ഹി സ്‌ഫോടന കേസിലെ പ്രതിയാണ്. ഇയാളും ആദ്യം സിമി പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ മുജാഹിദ്ദീനിലും ശേഷം ലഷ്‌കര്‍ ഇ തൊയിബയിലും ചേരുന്നത്. ഗുല്‍നവാസിനെ തിരുവനന്തപുരത്ത് ഐബി ആസ്ഥാനത്തും ഷുഹൈബിനെ കൊച്ചി എന്‍ഐഎ ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത് തിങ്കളാഴ്ച വൈകീട്ട് 6.30 ന് എയര്‍ ഇന്ത്യ വിമാനത്തലാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. എന്‍ഐഎ സംഘം റിയാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT