എന്‍ഐഎ റെയ്ഡില്‍ പിടിയിലായ മൂന്നു അല്‍ ഖായിദ ഭീകരരും കൊച്ചിയില്‍ താമസിച്ചിരുന്നത് തൊഴിലാളികളെന്ന വ്യാജേന. വന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്ന് എന്‍ഐഎ അറിയിച്ചു. ബംഗാള്‍ സ്വദേശികളാണ് കേരളത്തില്‍ നിന്ന് പിടിയിലായത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയായിരുന്നു ഇവരെ അന്വേഷണ സംഘം പിടികൂടിയത്.
മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹൊസെയ്ന്‍ എന്നിവരാണ് കേരളത്തില്‍ പിടിയിലായത്. മൂന്നുപേരും മലയാളികളല്ല, നിര്‍മ്മാണ ജോലികള്‍ക്കെന്ന പേരില്‍ കേരളത്തിലെത്തിയ ഭീകരര്‍ വിവിധ സ്ഥലങ്ങലിലായാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ബംഗാളില്‍ നിന്ന് ആറ് ഭീകരരെയായിരുന്നു എന്‍ഐഎ സംഘം പിടികൂടിയത്.
രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് കേരളത്തില്‍ പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎയുടെ റെയ്ഡ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖായിദയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വിവരം. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും, കേരളത്തില്‍ നിന്ന് പിടിയിലായവരാണ് ഇതിന് ശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരെ കോടതികളില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍.