Around us

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ട്വന്റി 20ക്ക് സാബു ജേക്കബിന്റെ വിലക്ക്; വിട്ടുനിന്ന് പഞ്ചായത്ത് ഭാരവാഹികള്‍

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ട്വന്റി 20 ഭരണസമിതിയെ ചീഫ് കോര്‍ഡിനേറ്ററും അന്ന-കിറ്റക്‌സ് ഗ്രൂപ്പ് എം.ഡിയുമായ സാബു ജേക്കബ് വിലക്കി. കുന്നത്താട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനത്തിന് ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റ് എം.വി നിതാ മോളും 11 പ്രതിനിധികളും പങ്കെടുത്തില്ല. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വി.പി.സജീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

മൂന്ന് മാസത്തേക്ക് ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ട്വന്റി20യുടെ തീരുമാനമെന്നാണ് പഞ്ചായത്ത് ഭാരവാഹികളുടെ പ്രതികരണം. മാധ്യമ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ട്വന്റി 20 ആരോപിക്കുന്നു.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ചുമതല പഞ്ചായത്തുകള്‍ക്കാണ്. എന്നിട്ടും പഞ്ചായത്ത് ഭരണസമിതി വിട്ട് നിന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുന്നത്തുനാട് മണ്ഡലം ആസ്തി വികസന ഫണ്ടിയില്‍ നിന്നും വി.പി.സജീന്ദ്രന്‍ എം.എല്‍.എ നല്‍കിയ 30 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

SALUTING THE SPIRIT OF INDIA AND ITS PEOPLE; റിപ്പബ്ലിക് ദിന ആശംസകളുമായി ടീം ‘ഭീഷ്മർ’

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

SCROLL FOR NEXT