Around us

കേരളം ഇടത്തോട്ടും വലത്തോട്ടുമില്ലെന്ന് സാബു.എം.ജേക്കബ്, എറണാകുളത്ത് ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന സൂചനയുമായി പത്രപരസ്യം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന സൂചനയുമായി ട്വന്റി-20യുടെ പത്രപരസ്യം. 'ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല, കേരളമിനി മുന്നോട്ട്' എന്ന വാക്കുകളോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പരസ്യത്തില്‍ സാബു എം. ജേക്കബിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അംഗത്വവിതരണം ആരംഭിച്ചിട്ടുണ്ട്. അംഗത്വം എടുക്കേണ്ടതെങ്ങനെയെന്നും പരസ്യത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 'ആധുനിക കേരളത്തിനായി അണിചേരുക, ട്വന്റി-20യില്‍ അംഗമാകുക, തുടക്കം എറണാകുളം ജില്ലയില്‍ നിന്നും', എന്ന് തുടങ്ങിയ വാചകങ്ങളും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. പത്രങ്ങളുടെ കൊച്ചി എഡിഷനുകളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന് പിന്നാലെ തന്നെ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്വന്റി-20 ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലും വെങ്ങോല പഞ്ചായത്തിലെ എട്ട് വാര്‍ഡിലും ഒമ്പത് ബ്ലോക്ക് ഡിവിഷനിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

Twenty Twenty Ad About Assembly Election

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT