Around us

തൃപ്തി മടങ്ങും; സംരക്ഷണം നല്‍കില്ലെന്ന് എഴുതി നല്‍കണം; നിയമോപദേശം തേടി പൊലീസ്

THE CUE

ശബരിമല ദര്‍ശനം നടത്താതെ മടങ്ങുമെന്ന് തൃപ്തി ദേശായി. സംരക്ഷണം നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റം. രാത്രി 12.20ന്റെ വിമാനത്തിലാണ് മടക്കം. ഇതോടെ കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു.

മടങ്ങിപ്പോകാന്‍ തയ്യാറായ തൃപ്തി ദേശായി പൊലീസിന് മുന്നില്‍ ഉപാധി വെച്ചു. ദര്‍ശനം നടത്താന്‍ സംരക്ഷണം നല്‍കാനാവില്ലെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നാണ് തൃപ്തി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം എഴുതി നല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി നിയമോപദേശം നല്‍കി. കൊച്ചി സിറ്റി പൊലീസ് രേഖാമൂലം മറുപടി നല്‍കും.

പൊലീസിന്റെ മറുപടി ലഭിച്ചാല്‍ തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയിട്ടുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT