Around us

‘സൗത്ത് കൊറിയന്‍ ചിത്രത്തിന് അവാര്‍ഡോ?, എന്താണ് കാട്ടിക്കൂട്ടുന്നത്’; പാരസൈറ്റിനെ പരിഹസിച്ച് ട്രംപ് 

THE CUE

സൗത്ത് കൊറിയന്‍ ചിത്രം പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ലഭിച്ചതിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തവണത്തെ അക്കാദമി അവാര്‍ഡുകള്‍ വളരെ മോശമായിരുന്നുവെന്നും കൊളറാഡോയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു. സൗത്ത് കൊറിയയില്‍ നിന്നുള്ള ചിത്രമാണ് വിജയിച്ചിരിക്കുന്നത്, എന്താണ് ഈ കാട്ടിക്കൂട്ടുന്നതെന്നും ട്രംപ് റാലിയില്‍ ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് സൗത്ത് കൊറിയയുമായി നമുക്കിപ്പോള്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, ഇതിന്റെയെല്ലാം മുകളിലാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. പാരസൈറ്റ് നല്ല ചിത്രമാണോ? എനിക്കറിയില്ല. 'ഗോണ്‍ വിത് ദ വിന്റ്' പോലുള്ള ചിത്രങ്ങളാണ് നമുക്ക് വേണ്ടതെന്നും ട്രംപ് പറഞ്ഞു. വിക്ടര്‍ ഫ്‌ളീമിങിന്റെ 80 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചിത്രമാണ് ഗോണ്‍ വിത് ദ വിന്റ്.

ഒരുപാട് മികച്ച ചിത്രങ്ങളുണ്ട് എന്നിട്ടും വിജയിച്ചത് സൗത്ത് കൊറിയയില്‍ നിന്നുള്ളവര്‍. ഒരു പക്ഷെ അത് മികച്ച അന്യഭാക്ഷാ ചിത്രമായിരിക്കാമെന്നും ട്രംപ് റാലിയില്‍ പറഞ്ഞു. സഹനടനുള്ള അവര്‍ഡ് നേടിയ ബ്രാഡ് പിറ്റിനെതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. താന്‍ ഒരു ബ്രാഡ് പിറ്റ് ഫാന്‍ അല്ലെന്നും ട്രംപ് പറഞ്ഞു.

മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് പാരസൈറ്റ്. സംവിധാനം, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ എന്നീ വിഭാഗങ്ങളിലും പാരസൈറ്റിന് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ട്രംപിന്റെ വിമര്‍ശനത്തിനെതിരെ പാരസൈറ്റിന്റെ അമേരിക്കന്‍ ഡിസ്ട്രിബ്യൂട്ടര്‍ നിയോണ്‍ രംഗത്തെത്തിയിട്ടുണ്ട്. 'മനസിലാകുന്നുണ്ട്, അദ്ദേഹത്തിന് വായിക്കാന്‍ അറിയില്ലല്ലോ', എന്നാണ് നിയോണ്‍ ട്വീറ്റ് ചെയ്തത്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT