Around us

‘നാരങ്ങ, പച്ചമുളക്, എന്തൊക്കെയോ കെട്ടിത്തൂക്കി, ആധുനിക കാലത്താണിത്’; തിരുഞ്ഞുകുത്തി മോദിയുടെ മുന്‍ നാരങ്ങാ പ്രസംഗം 

THE CUE

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍ റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍ നാരങ്ങ വെച്ചതിന്റെയും ചന്ദനം കൊണ്ട് ഓം എന്നെഴുതിയതിന്റെയും ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഭാരതീയ സംസ്‌കാരമാണിത് കാണിക്കുന്നതെന്ന് വാദിച്ച് രാജ്‌നാഥ് സിങ്ങിന്റെ നടപടിയെ അനുകൂലിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ ഭാരതീയ പാരമ്പര്യത്തില്‍ പാലനം എന്നാണ് പറയുന്നതെന്നും ഇക്കൂട്ടര്‍ വാദിച്ചു.

നാരങ്ങാ വിവാദം ചൂടുപിടിക്കുന്നതിനിടെ 2017 ല്‍ നരേന്ദ്രമോദി നടത്തിയ ഒരു വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് ട്രോളന്മാര്‍. നോയിഡയിലെ മെട്രോ റെയില്‍ ഉദ്ഘാടന വേളയില്‍, നാരങ്ങയുമായി ബന്ധപ്പെട്ട ആചാരത്തെ അദ്ദേഹം കളിയാക്കിയിരുന്നു. 'നിങ്ങള്‍ കണ്ടുകാണുമല്ലോ ഒരു മുഖ്യമന്ത്രി കാര്‍ വാങ്ങിയത്. ആരോ ഒരാള്‍ വന്ന് അദ്ദേഹത്തോട് കാറിന്റെ നിറത്തെപ്പറ്റി എന്തോ പറഞ്ഞു. അത് കേള്‍ക്കേണ്ട താമസം അദ്ദേഹം പോയി നാരങ്ങ, പച്ചമുളക് എന്തക്കെയോ കെട്ടിത്തൂക്കി. നമ്മള്‍ പറഞ്ഞു വരുന്നത് ആധുനിക കാലഘട്ടത്തെപ്പറ്റിയാണ്, ഓര്‍ക്കണം.. ഇവരാണോ ലോകത്തിന് പ്രചോദനമേകേണ്ടവര്‍?' മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയാണ് അന്ന് മോദി പരിഹസിച്ചത്.

പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ബിജെപിക്ക് പ്രഹരമേല്‍പ്പിക്കുകയാണ്. രാജ്‌നാഥ് സിങ്ങിന്റെ നടപടിയെ ഭാരതീയ സംസ്‌കാരമാണെന്ന് വാദിക്കുന്നവരോട്് 2017 ല്‍ ഭാരതീയ സംസ്‌കാരം ഇല്ലായിരുന്നോ എന്ന പരിഹാസ ചോദ്യമാണ് എതിര്‍പക്ഷം ഉന്നയിക്കുന്നത്. ആധുനിക കാലഘട്ടത്തെപ്പറ്റി മോദി സര്‍ക്കാര്‍ മറന്നു പോയോ എന്നും ട്രോളന്‍മാര്‍ ചോദിക്കുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT