Around us

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. കണ്ണൂർ വിളക്കോട് സ്വദേശിയാണ് അറസ്റ്റിലായ ഇ.കെ. നിധീഷ് . ഇന്ന് രാവിലെ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്.

ഈ മാസം 20നാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിനടുത്ത തോട്ടിൽ തുണി അലക്കാൻ പോയ പെൺകുട്ടിയെ ബലംപ്രയോഗിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി. പ്രദേശവാസിയായ ഒരാള്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിച്ചിരുന്നു . തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ പ്രതി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയത്.

ഒടിടിയിലും നിവിൻ തരംഗം; പ്രശംസ നേടി 'ഫാർമ'

നിവിൻ അടിച്ചു മോനെ... മികച്ച പ്രതികരണവുമായി സർവ്വം മായ

ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ

'കവിത പോലെ മനോഹരം'; പ്രേക്ഷകരുടെ ഹൃദയം തൊട്ട് 'മിണ്ടിയും പറഞ്ഞും'

സർവ്വംമായ പ്രേക്ഷകർ സ്വീകരിച്ചതില്‍ സന്തോഷം: നിവിന്‍ പോളി

SCROLL FOR NEXT