Around us

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

THE CUE

കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെക്കുള്ള യാത്രക്കിടയിലായിരുന്നു യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കാസര്‍കോട് കുടലു സ്വദേശി മുനവറിനെ കോട്ടയ്ക്കല്‍ പൊലീസ് പിടികൂടി.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്കു പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് പീഡനശ്രമമുണ്ടായത്.

പരാതിക്കാരിയായ യുവതി പറയുന്നത് ഇങ്ങനെ

‘കാഞ്ഞങ്ങാട്ടെ കലോത്സവ വേദിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് ഉറങ്ങിയത്. താഴെത്തെ ബെഡിലായിരുന്നു കിടന്നിരുന്നത്. തൊട്ടടുത്ത ബെഡില്‍ കിടന്ന ആള്‍ ശരീരം മസാജ് ചെയ്യുന്നത് പോലെ പെരുമാറുകയായിരുന്നു. അയാളെ പിടികൂടിയതോടെ മറ്റ് യാത്രക്കാര്‍ തല്ലാനൊരുങ്ങി. കോട്ടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി’.

എന്നാല്‍ പ്രതിയെ ഇറക്കിവിടാനാണ് ബസ് ജീവനക്കാര്‍ ശ്രമിച്ചതെന്നും യുവതി പറയുന്നു. തന്റെ നിര്‍ബന്ധപ്രകാരമാണ് പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാനായി പോയത്. നിയമപരമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT